|
രണ്ട് പല്ലിന്റെ പോടടപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് വിമാനം പിടിച്ച് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കില്‍ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ എന്‍ ബാലഗോപാല്‍. വിദേശരാജ്യങ്ങളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യ രംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ വെച്ച് പൂച്ച മാന്തിയ തന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുമായി ആ കുടുംബം വാക്‌സിനെടുക്കാന്‍ കേരളത്തിലാണ് വന്നതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. |