|
കുമരകത്തെ റിസോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായല്‍ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്.
ബോട്ടിന്റെ പിറകില്‍ ഇലക്ട്രിക് സാധനങ്ങള്‍ വെച്ചിരുന്ന സ്ഥലത്ത് നിന്നായിരുന്നു തീപടര്‍ന്നത്. പിന്നീട് ഹൗസ് ബോട്ടില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് കരയിലേക്ക് അടുപ്പിക്കുകയും അടുത്തുള്ള ഒരു തുരുത്തില്‍ സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.ബോട്ടിന്റെ ഓല മേഞ്ഞ ഭാഗത്ത് തീ പടരുകയും പൂര്‍ണമായും ബോട്ട് കത്തുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം. |