Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Nov 2026
 
 
UK Special
  Add your Comment comment
പൗണ്ട് 121 രൂപയിലേക്ക് താഴ്ന്നു, യുകെയില്‍നിന്ന് 1,000 പൗണ്ട് അയച്ചാല്‍ നാട്ടില്‍ 6,300 രൂപയോളം കുറവ്
reporter

ലണ്ടന്‍: ഇന്ത്യന്‍ രൂപയ്ക്കെതിരെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം നവംബര്‍ ആദ്യവാരത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് ശതമാനം ഇടിഞ്ഞു. നവംബര്‍ നാലിന് ഒരു പൗണ്ടിന് 127.50 രൂപയായിരുന്നു വിനിമയനിരക്ക്. നവംബര്‍ 26ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഇത് 121.17 രൂപയായി. ഓണക്കാലത്ത്, ഓഗസ്റ്റ് 24ന്, ഒരു പൗണ്ടിന് 130.58 രൂപ ലഭിച്ചിരുന്നു.

യുകെയില്‍നിന്ന് നാട്ടിലേക്ക് 1,000 പൗണ്ട് അയക്കുന്ന കുടുംബത്തിന് നവംബര്‍ നാലിലെ നിരക്കില്‍ 1,27,500 രൂപ ലഭിക്കുമായിരുന്നു. നവംബര്‍ 26ലെ നിരക്കില്‍ അതേ തുക 1,21,170 രൂപയാണ്. കൈമാറ്റച്ചെലവ് ഒഴിവാക്കിയാല്‍ വ്യത്യാസം 6,330 രൂപ. അതേസമയം, യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് ഫീസിനോ വാടകയ്‌ക്കോ വേണ്ടി നാട്ടില്‍നിന്ന് 1,000 പൗണ്ട് അയയ്ക്കുന്ന കുടുംബത്തിന് അത്രയും രൂപ ലാഭിക്കാം.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും അസംസ്‌കൃത എണ്ണവില കുറഞ്ഞതും നവംബറില്‍ രൂപയ്ക്ക് കരുത്തേകി. ഡോളറിനെതിരായ വ്യാപാരത്തില്‍ ഇടയ്ക്ക് ചാഞ്ചാട്ടവുമുണ്ടായി. നവംബര്‍ 23ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിന് 92.44 രൂപ വരെ എത്തിയെങ്കിലും കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിയതോടെ രൂപ ആ നേട്ടം കൈവിട്ടു. അന്നുതന്നെ വ്യാപാരത്തിനിടെ നിരക്ക് ഡോളറിന് 92.88 രൂപയിലെത്തി

 
Other News in this category

 
 




 
Close Window