Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളിലൊന്നായ ടെല്‍ഫോര്‍ഡ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു
Text By: UK Malayalam Pathram
ടെല്‍ഫോര്‍ഡ് : യുകെയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളിലൊന്നായ ടെല്‍ഫോര്‍ഡ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ക്രിക്കറ്റ് മത്സരങ്ങളിലെ പങ്കാളിത്തം, അംഗങ്ങള്‍ക്കിടയിലെ ഐക്യവും സൗഹൃദവും, ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ചാവിഷയമായി. കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ക്ലബ്ബിനെ മുന്നോട്ടുനയിക്കുന്നതിനും കായികരംഗത്ത് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നതിനുമുള്ള നിര്‍ദേശങ്ങളും യോഗം പരിഗണിച്ചു.

പുതിയ ഭാരവാഹികളായി അലക്സ് റോയ് (പ്രസിഡന്റ്), നിതിന്‍ നെടുങ്ങാട്ട് (സെക്രട്ടറി), ഷിബു വിജയ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കിഷോര്‍ ശങ്കര്‍, ശ്യാം ശാന്തന്‍, ഹലീലുള്ള മെയ്തീന്‍കുഞ്ഞ്, ഷൈമോന്‍ അഗസ്റ്റിന്‍, അഭിലാഷ് തോമസ്, എബിന്‍ ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, അംഗങ്ങള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക, യുവതലമുറയെ ക്രിക്കറ്റിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ വരും വര്‍ഷങ്ങളില്‍ കായികരംഗത്തും സാമൂഹികരംഗത്തും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രതീക്ഷയോടെയാണ് പുതിയ കമ്മിറ്റി ചുമതലയേല്‍ക്കുന്നത്
 
Other News in this category

 
 




 
Close Window