|
സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ആധാരമാക്കി സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറുള്ള ഒരാളെ അന്വേഷിക്കുകയാണെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി.. ഈ പദ്ധതിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ പണം സമാഹരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സോണിയാ ഗാന്ധിയുടെ വെളിപ്പെടുത്തലുകളില്‍ വാക്ക്‌പോര് ശക്തമായിരിക്കെയാണ് പ്രഖ്യാപനം. ബിലോങ്ങിങ്, എ ജേര്‍ണി ഓഫ് ലവിനെ ജീവചരിത്ര സിനിമായാക്കുമെന്നാണ് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി. സംഗറെഡ്ഡിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.
പുറത്തുനിന്നുള്ളവരില്‍ നിന്ന് പണം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ ജഗ്ഗ റെഡ്ഡി സംഗറെഡ്ഡി മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സിനിമ നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തുമെന്ന് അറിയിച്ചു. മുനിസിപ്പല്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ നേതാക്കള്‍ ചെലവഴിച്ച തുകയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, സാമ്പത്തികമായി ഭദ്രമായ കോണ്‍ഗ്രസ് നേതാക്കളോട് സിനിമയ്ക്കായി സാമ്പത്തിക സഹായം നല്‍കാന്‍ ആഹ്വാനം ചെയ്തു. |