|
ബാലാവകാശ നിയമപ്രകാരം കുട്ടികളുടെ ഉയര്‍ന്ന പ്രായം 16 വയസായി കുറയ്ക്കുന്നത് നിയമനിര്‍മ്മാണ സഭകള്‍ പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി. വയസ് 16 ആകുമ്പോള്‍ തന്നെ കുട്ടികള്‍ ആവശ്യത്തിന് മാനസിക വളര്‍ച്ച നേടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ പ്രവണത വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് എ.ബദറുദ്ദീന്‍ നിരീക്ഷിച്ചു. പത്തൊന്‍പതുകാരന്‍ മദ്യപിച്ച് ഓടിച്ച ആഡംബരകാറിടിച്ച് നെടുമ്പാശേരിയില്‍ 3 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
നിലവില്‍ ബാലാവകാശ നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 18 വയസ്സില്‍ താഴെയുള്ളവര്‍ പലയിടങ്ങളിലും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. |