മലയാളത്തിലെ മുഖ്യധാരാ നായകന്മാരുടെ നായികയായി അഭിനയിച്ച മോഹിനി കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും ഇടവേളയിലാണ്. വിവാഹം ചെയ്യുമ്പോള്‍ മോഹിനിക്ക് പ്രായം വെറും 21 വയസായിരുന്നു. ഭര്‍ത്താവ് ഭരത് എം.ബി.എ. ബിരുദധാരിയാണ്. വിവാഹം ജീവിതം തുടക്കത്തില്‍ സന്തോഷകരമായിരുന്നു എങ്കിലും, പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ആരംഭിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും, മോഹിനി ചില വിചിത്ര സ്വപ്നങ്ങള്‍ കാണാന്‍ ആരംഭിച്ചുവത്രേ. ആരോ തന്റെ കഴുത്തു ഞെരിക്കുന്നതായും, ഉറക്കം ഉണര്‍ന്നപ്പോള്‍ ശരീരത്തില്‍ പാടുകള്‍ കണ്ടുവെന്നും മോഹിനി. ഭര്‍ത്താവിന്റെ ഒരു ബന്ധു ആഭിചാരക്രിയകള്‍ ചെയ്തതാണ് അതിനു കാരണം എന്ന് പിന്നീട് മോഹിനി ഒരു ജ്യോതിഷിയുടെ അടുത്തു നിന്നും മനസിലാക്കിയത്രേ.
ഇതെല്ലാം മാധ്യമങ്ങളിലൂടെ വാര്‍ത്തയായി പുറത്തു വന്നതാണ്. മലയാളത്തില്‍ 'ഗസല്‍' എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, 'നാടോടി'യാണ് അവരുടെ ആദ്യ മലയാള ചിത്രം. തമിഴ് സിനിമയിലേക്ക് 1992ല്‍ മടങ്ങിയെത്തിയ മോഹിനി കാര്‍ത്തിക്കിന്റെ 'നാടോടി പാട്ടുകാരന്‍' എന്ന സിനിമയില്‍ അഭിനയിച്ചു. അത് കഴിഞ്ഞതും കന്നഡയിലെ 'കല്യാണ മണ്ഡപ' എന്ന ചിത്രത്തില്‍ വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം സിനിമകളില്‍ നിറഞ്ഞതോടു കൂടി മോഹിനി ഒരു പാന്‍ ഇന്ത്യന്‍ നായികയായി മാറി. നാടോടിയില്‍ നടന്‍ മോഹന്‍ലാലിന്റെ ഒപ്പമായിരുന്നു മോഹിനിയുടെ അരങ്ങേറ്റം. |