Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.522 INR
ukmalayalampathram.com
Tue 11th Nov 2025
 
 
Teens Corner
  Add your Comment comment
യുകെയിലെ വയനാട് സ്വദേശികളുടെ വയനാട് സംഗമം 2025 ഒക്ടോബര്‍ മാസം 11ന് ശനിയാഴ്ച വാര്‍വിക് ഷെയറിലെ നനീറ്റണില്‍
Text By: UK Malayalam Pathram
വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ 'വോയ്സ് ഓഫ് വയനാട് ഇന്‍ യുകെ'യുടെ പതിനാലാമത് വയനാട് സംഗമം 2025 ഒക്ടോബര്‍ മാസം 11ന് ശനിയാഴ്ച വാര്‍വിക് ഷെയറിലെ നനീറ്റണ്‍ എന്ന സ്ഥലത്ത് വെച്ച് നടക്കുകയാണ്. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് അഞ്ചു മണിക്ക് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, നാട്ടില്‍ നിന്നും വന്നിട്ടുള്ള മാതാപിതാക്കളെ ആദരിക്കല്‍ തുടങ്ങിയവ നടത്തപ്പെടുന്നതാണ്. സംഘടന നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പുതിയ വിഷയങ്ങളില്‍ നടത്തേണ്ട പരിപാടികളുടെ ആസൂത്രണവും സംഗമത്തിന്റെ ഭാഗമായി നടക്കും.


ഇംഗ്ലണ്ടിലെ വയനാട്ടുകാരായ എല്ലാവരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

രാജപ്പന്‍ വര്‍ഗീസ് (ചെയര്‍മാന്‍) 079 889 59296

ജോഷ്നി ജോണ്‍ (ജന. കണ്‍വീനര്‍) 07598491874

സജിമോന്‍ രാമച്ചനാട്ട് (ട്രഷറര്‍) 079916347245

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Cotton Sports and Social Club, Nuneaton, Warwickshire, CV11 5SQ
 
Other News in this category

 
 




 
Close Window