|
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ഉള്ള മരുന്നുകള്‍ക്കും 2025 ഒക്ടോബര്‍ 1 മുതല്‍ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മരുന്ന് നിര്‍മാതാക്കള്‍ രാജ്യത്ത് പ്ലാന്റുകള്‍ നിര്‍മിക്കുന്നില്ലെങ്കില്‍ മാത്രമാണ് ഈ തീരുവ ബാധകമാകുക. '2025 ഒക്ടോബര്‍ 1 മുതല്‍, ഏതെങ്കിലും ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ഉള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നത്തിന് ഞങ്ങള്‍ 100% തീരുവ ചുമത്തും, കമ്പനി അമേരിക്കയില്‍ അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍,'' ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പ്ലാന്റ് നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഈ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. |