Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
നരേന്ദ്രമോദിയുടെ കഥ പറയുന്ന സിനിമയില്‍ നായകനായി ഉണ്ണി മുകുന്ദന്‍
Text By: UK Malayalam Pathram
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്‍.
'മാ വന്ദേ' എന്നാണ് സിനിമയ്ക്ക് പേര്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടായി.
ക്രാന്തി കുമാര്‍ സി.എച്ച്. സംവിധാനം ചെയ്യുന്ന ചിത്രം, വീര്‍ റെഡ്ഡി എം. നിര്‍മിക്കും. പാന്‍ ഇന്ത്യന്‍ ചിത്രം ഹിന്ദി, ഗുജറാത്തി, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍, പ്രധാനമന്ത്രി മോദിയുടെ 'ബാല്യം മുതല്‍ രാഷ്ട്രനേതാവാകുന്നതുവരെയുള്ള' യാത്രയാണ് ഈ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെന്‍ മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
'അദ്ദേഹത്തിന്റെ യാത്രയിലുടനീളം പ്രചോദനത്തിന്റെ സമാനതകളില്ലാത്ത ഉറവിടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹീരാബെന്‍ മോദിയെയാണ് ഇതുകൊണ്ട് വിശേഷിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window