Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ദൃശ്യം - മൂന്ന് ചിത്രീകരണം ആരംഭിച്ചു: ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ ശേഷം മോഹന്‍ലാലിന്റെ ആദ്യ ചിത്രം
Text By: UK Malayalam Pathram
ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം - 3 എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളജില്‍ നടന്ന ലളിതമായ ചടങ്ങില്‍ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മോഹന്‍ലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം - 3 ആരംഭിക്കുവാന്‍ കഴിഞ്ഞതിന്റെ ഇരട്ടിമധുരമാണ് ഇന്നത്തെ ദിനമെന്ന് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും, തിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂരും പറഞ്ഞു.

സെറ്റിലെത്തിയ മോഹന്‍ലാലിനെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും, സംവിധായകന്‍ ജീത്തു ജോസഫും പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമിട്ടത്. മോഹന്‍ലാല്‍ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ വലിയ വിജയം സമ്മാനിച്ച ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ജോര്‍ജ് കുട്ടിയും കുടുംബവും. ചിത്രം ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമ കടന്നു ചെന്നിട്ടില്ലാത്ത മാര്‍ക്കറ്റുകളില്‍പ്പോലും കടന്നുകയറ്റം നടത്തി വിസ്മയിപ്പിച്ച ദൃശ്യത്തിന് പിന്നീട് രണ്ടാം ഭാഗവും ജീത്തു ജോസഫ് ഒരുക്കി
 
Other News in this category

 
 




 
Close Window