|
അറിവിന്റെയും ജ്ഞാനത്തിന്റെയും ദിവ്യവാതിലുകള്‍ തുറന്ന് കൊടുക്കുന്ന വിശിഷ്ട മുഹൂര്‍ത്തമാണ് വിജയദശമി. ഈ പുണ്യദിനത്തില്‍, കുഞ്ഞുങ്ങള്‍ ''ഹരിശ്രീ'' എഴുതി അറിവിന്റെ ലോകത്തിലേക്ക് ആദ്യചുവടുവെയ്പ്പ് നടത്തുന്നു.
ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച വിജയദശമി ദിനത്തില്‍, യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വിദ്യാ സ്വരൂപിണിയായ ശാരദാംബയുടെ തിരുസന്നിധിയില്‍, കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുവാനുള്ള ദിവ്യാവസരം ഒരുക്കിയിരിക്കുന്നു. സുനീഷ് ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും.
ശ്രീനാരായണ ധര്‍മ്മ പ്രചാരകന്‍ സുന്ദര്‍ലാല്‍ ചാലക്കുടി, മറ്റു ആചാര്യ ശ്രേഷ്ഠര്‍ ചടങ്ങില്‍ സാന്നിധ്യം അറിയിക്കും. ചടങ്ങിനാവശ്യമായ എല്ലാ സൗകര്യങ്ങളും ആശ്രമത്തില്‍ ഒരുക്കിയിരിക്കുന്നു.
ജ്ഞാനത്തിന്റെ ദീപം തെളിയിക്കുന്ന ഈ ദിവ്യാനുഭവത്തില്‍ പങ്കുചേരുവാന്‍ എല്ലാ മാതാപിതാക്കളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ശിവഗിരി ആശ്രമം : +447474018484
സജീഷ് ദാമോദരന്‍ : +447912178127 |