ശബരിമല സ്വര്‍ണമോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ എസ്‌ഐടിക്ക് കൈമാറി. സി ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉച്ചയോടുകൂടി സന്നിധാനത്ത് എത്തിയത്.
സംഘം കൂടുതല്‍ തെളിവെടുപ്പ് സന്നിധാനത്ത്‌നടത്തുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ നേരിട്ട് എസ്‌ഐടിക്ക് കൈമാറാന്‍ കഴിയാത്തതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വഴിയാണ് ഓരോന്നായി കൈമാറുക. രേഖകള്‍ കൂടുതല്‍ പരിശോധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. നേരത്തെ സന്നിധാനത്ത് എത്തി ജസ്റ്റിസ് കെ ടി ശങ്കരന്‍ വിവാദ സ്വര്‍ണപ്പാളി പരിശോധന നടത്തിയിരുന്നു. |