|
കരൂര്‍ ദുരന്തത്തില്‍ സുപ്രീംകോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണവും തടഞ്ഞു. രേഖകള്‍ സിബിഐക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശം. സിബിഐ അന്വേഷണത്തോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കണമെന്ന് നിര്‍ദേശം.
സര്‍ക്കാര്‍ നിയോഗിച്ച വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഉള്ള ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണമാണ് തടഞ്ഞത്. പ്രതിമാസം സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധി. |