മഹാരാഷ്ട്രയില്‍ നക്‌സല്‍ കമാന്‍ഡറും 60 കൂട്ടാളികളും ആയുധം വച്ചു കീഴടങ്ങി. ഭൂപതി എന്നറിയപ്പെടുന്ന നക്‌സല്‍ കമാന്‍ഡര്‍ മല്ലോജുല വേണുഗോപാല്‍ റാവുവും അദ്ദേഹത്തിന്റെ 60 കൂട്ടാളികളുമാണ് ചൊവ്വാഴ്ച ഗഡ്ചിരോളി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ഔപചാരിക ചടങ്ങ് ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി. പോലീസിന്റെ നേട്ടത്തിന് അംഗീകാരമായി, ഗഡ്ചിരോളി പോലീസിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. |