മോഹന്‍ലാല്‍ 2 വേഷങ്ങളില്‍: കാണാം വിഡിയോ ട്രെയിലര്‍: ചിത്രം വൃഷഭ
Text By: UK Malayalam Pathram
മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. വര്‍ത്തമാന കാലത്തും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പും നടക്കുന്ന രണ്ട സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ പറയുന്നതെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.
Watch Trailer: -
ട്രെയ്ലര്‍ കണ്ട ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും അണിയറപ്രവര്‍ത്തകര്‍ മാറ്റി വെച്ചിരുന്നു. മോഹന്‍ലാല്‍ രണ്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്ന കാര്യം അറിയാമായിരുന്നുവെങ്കിലും മോഹന്‍ലാലിന്റെ മാസ്റ്റര്‍പീസ് ഐറ്റം മുണ്ട് മടക്കി കുത്തിയുള്ള സംഘട്ടന രംഗം ട്രെയിലറില്‍ കണ്ട ആരാധകര്‍ ആകാംക്ഷയിലാണ്.
ചിലര്‍ പ്രസ്തുത രംഗത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെ ആറാട്ട് എന്ന ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപനുമായി താരതമ്യം ചെയ്യുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒപ്പം ചിത്രത്തില്‍ നിരവധി സംഘട്ടന രംഗങ്ങളുണ്ട് എന്ന് ട്രെയിലറില്‍ കാണാം. മോഹന്‍ലാലിനൊപ്പം റോഷന്‍ മെക്ക, ഷന്യ കപൂര്‍, സിമ്രാന്‍, ഗരുഡ റാം, രാഗിണി ദ്വിവെടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.