Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചിത്രമായ പ്രതി മൊഴി
reporter

ലണ്ടന്‍: വാര്‍വിക്ഷയറിലെ നുനീറ്റണില്‍ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയെ കണ്ടപ്പോള്‍ 20കളുടെ തുടക്കത്തിലാണെന്ന് കരുതിയെന്ന വിചിത്രമായ വിശദീകരണം പൊലീസിനോട് നല്‍കി. അഫ്ഗാന്‍ കുടിയേറ്റക്കാരനായ അഹമ്മദ് മുലാഖില്‍ (24) ആണ് ഈ മൊഴി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് സംഭവം നടന്നത്. നിലവില്‍ വിചാരണ വാര്‍വിക് ക്രൗണ്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. രണ്ട് തവണയാണ് അഹമ്മദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

അഹമ്മദിന്റെ സുഹൃത്ത് മുഹമ്മദ് കബീര്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നതാണ് പ്രോസിക്യൂഷന്‍ ആരോപണം. പുല്ല് നിറഞ്ഞ സ്ഥലത്തുവച്ചാണ് പീഡനം നടന്നതെന്നും, ഒന്നും ചെയ്യരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഹമ്മദ് ചിരിച്ചുകൊണ്ട് നിരസിച്ചുവെന്നും അതിജീവിത മൊഴി നല്‍കി.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണെന്നും, ഭാഷാ തടസ്സം കാരണം പരസ്പരം കാര്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും അഹമ്മദ് മുലാഖില്‍ ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസിനോട് പറഞ്ഞു. മുന്‍പ് പെണ്‍കുട്ടിയുമായി പരിചയമില്ലായിരുന്നുവെന്നും, പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് തനിക്ക് 19 വയസ്സാണെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വിചാരണയ്ക്ക് വലിയ പ്രാധാന്യമുണ്ട്

 
Other News in this category

 
 




 
Close Window