ലണ്ടന്‍: ബ്രിട്ടനില്‍ ടെലിവിഷന്‍ കാണുന്നതിനുള്ള ലൈസന്‍സ് ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി ഈ വര്‍ഷം 5.50 പൗണ്ടിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ കളര്‍ ടെലിവിഷന്‍ കാണുന്നതിനുള്ള ലൈസന്‍സ് ഫീസ് 174.50 പൗണ്ടായിരുന്നു. ഇത് 180 പൗണ്ടായി ഉയരും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷനുകള്‍ക്കുള്ള ഫീസ് 58.50 പൗണ്ടില്‍ നിന്ന് 60.50 പൗണ്ടായി രണ്ട് പൗണ്ട് വര്‍ധിപ്പിച്ചു.
2024ല്‍ പണപ്പെരുപ്പം കൂടുതലായതിനാല്‍ 10.50 പൗണ്ടിന്റെ വര്‍ധനയാണ് അന്നത്തെ വര്‍ഷത്തില്‍ ഉണ്ടായിരുന്നത്.
പരസ്യവരുമാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ബി.ബി.സി.യുടെ പ്രവര്‍ത്തനച്ചെലവുകള്‍ നിറവേറ്റുന്നതിനാണ് ലൈസന്‍സ് ഫീസില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. ബി.ബി.സി.യുടെ ഏതെങ്കിലും ചാനലിലെ പരിപാടികള്‍ ടെലിവിഷനിലൂടെയോ കംപ്യൂട്ടറിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാണ്.
ലൈസന്‍സ് ഇല്ലാതെ പരിപാടികള്‍ കാണുന്നതായി കണ്ടെത്തിയാല്‍ 1,000 പൗണ്ട് വരെ പിഴയും കോടതി ചെലവും അടയ്‌ക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു