Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=107.3422 INR
ukmalayalampathram.com
Tue 24th Feb 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഡോക്ടറുടെ അശ്രദ്ധ: രോഗിക്ക് കുടലിന്റെ വലിയൊരു ഭാഗം നീക്കം
reporter

ലണ്ടന്‍: ഡോക്ടറുടെ അശ്രദ്ധ മൂലം 57 വയസ്സുള്ള ഒറിയാന മക്‌ഡൊണാള്‍ഡിന് കുടലിന്റെ വലിയൊരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്ന സംഭവത്തില്‍ വിവാദം ശക്തമാകുന്നു.

2018 ജൂലൈ 6-ന് വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒറിയാന ബ്രാക്ക്‌നെല്ലിലെ വാട്ടര്‍ഫീല്‍ഡിലുള്ള പരിശോധനാമുറിയില്‍ ഡോ. നൂപുര്‍ മിത്തലിനെ സന്ദര്‍ശിച്ചു. എന്നാല്‍, രണ്ട് മിനിറ്റില്‍ താഴെ സമയം മാത്രമാണ് പരിശോധനയ്ക്ക് വേണ്ടി ചെലവഴിച്ചതെന്നും, ഡോക്ടര്‍ ശരീരപരിശോധന നടത്താതെ തന്നെ ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍ദേശിച്ചതെന്നും ഒറിയാന ആരോപിച്ചു.

മരുന്നുകള്‍ എടുത്തിട്ടും ആരോഗ്യനില വഷളായതോടെ 2018 ജൂലൈ 11-ന് ഒറിയാന ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പരിശോധനയില്‍ സെപ്‌സിസ് ലക്ഷണങ്ങള്‍ കണ്ടെത്തി. കുടലിന്റെ ഭിത്തിയില്‍ സിസ്റ്റ് രൂപപ്പെട്ടതും, 'മാംസം ഭക്ഷിക്കുന്ന രോഗം' എന്നറിയപ്പെടുന്ന നെക്രോട്ടൈസിങ് ഫാസിയൈറ്റിസ് സ്ഥിരീകരിച്ചതും തുടര്‍ന്ന് വലിയൊരു ഭാഗം കുടല്‍ നീക്കം ചെയ്യേണ്ടിവന്നു.

ഡോ. നൂപുര്‍ മിത്തലിനെതിരെ ഒറിയാന കേസ് ഫയല്‍ ചെയ്തു. എന്നാല്‍, ഡോക്ടര്‍ കോടതിയില്‍ ഹാജരായില്ല. കത്തിടപാടുകള്‍ക്കും പ്രതികരിച്ചില്ല. ഡോക്ടറുടെ അഭാവത്തില്‍ നിയമച്ചെലവുകളും പലിശയും ഉള്‍പ്പെടെ £128,204.30 ഒറിയാനയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

''ഡോക്ടര്‍മാര്‍ തിരക്കേറിയവരാണെന്ന് അറിയാം. എന്നാല്‍ ആവശ്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്,'' എന്ന് ഒറിയാന പ്രതികരിച്ചു. ഇപ്പോള്‍ ഡോ. നൂപുര്‍ മിത്തല്‍ ഉത്തരേന്ത്യയിലെ അംബാലയിലാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window