Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലിങ്കണ്‍ ബിഷപ് സ്റ്റീഫന്‍ കോണ്‍വേ ലൈംഗികാരോപണ കേസില്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് സ്റ്റീഫന്‍ കോണ്‍വേ (68) ലൈംഗിക പീഡനാരോപണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഒരു പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ലിങ്കണ്‍ഷയര്‍ പൊലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ ബിഷപ്പിന് ചില ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സഭയുടെ സേഫ് ഗാര്‍ഡിങ് സംഘത്തിന് ഈ വര്‍ഷം ജനുവരി അവസാനം പരാതി ലഭിച്ചതിനെ തുടര്‍ന്ന്, അവര്‍ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് സാറാ മുലാലിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍വേയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

രൂപതയുടെ ദൈനംദിന കാര്യങ്ങളില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ഇംഗ്ലണ്ടിലെ ബിഷപ് ഡോ. നിക്കോളാസ് ചേംബര്‍ലെയ്‌ന് താല്‍ക്കാലിക ചുമതല ഏറ്റെടുത്തു. പീഡനത്തിന് ഇരയായ വ്യക്തിക്ക് നിയമസഹായവും കൗണ്‍സിലിങ്ങും നല്‍കുമെന്ന് സഭ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പിന്റെ വസതിയിലും ഓഫിസിലും പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ലൈംഗികാരോപണ കേസുകളുമായി ബന്ധപ്പെട്ട് സ്ഥാനമൊഴിഞ്ഞ മൂന്നാമത്തെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പാണ് സ്റ്റീഫന്‍ കോണ്‍വേ.

മുന്‍ ആര്‍ച്ച് ബിഷപ് ഡോ. ജസ്റ്റിന്‍ വെല്‍ബി, ലൈംഗിക കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. അതുപോലെ, മലയാളി ബിഷപ് റവ. ഡോ. ജോണ്‍ പെരുമ്പലത്തും സ്ത്രീപീഡനാരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജിവച്ചിരുന്നു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഉയരുന്ന ലൈംഗികാരോപണ വിവാദങ്ങള്‍ സഭയുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലാണ് ഉയരുന്നത്

 
Other News in this category

 
 




 
Close Window