ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡൗണ്‍പാട്രിക്കില്‍ താമസിക്കുന്ന മലയാളി സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ വര്‍ഗീസ് അട്ടാശ്ശേരില്‍ (തങ്കച്ചന്‍ - 59) അന്തരിച്ചു. ബെല്‍ഫാസ്റ്റിലെ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൈറോയ്ഡ് സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുമ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.
ഭാര്യ: തൃശൂര്‍ പട്ടിക്കാട് ചെറുവള്ളി കുടുംബാംഗം റീന വര്‍ഗീസ്. മക്കള്‍: ഡയാന, ആഷ്‌ലിന്‍, ഐറിന്‍.
സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് ഡൗണ്‍പാട്രിക്കില്‍ വെച്ച് നടത്തും