Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
സ്റ്റാര്‍മറിന്റെ അണിയറ നീക്കങ്ങള്‍: മന്ത്രിമാരെ ഒതുക്കാനുള്ള ശ്രമം
reporter

ലേബര്‍ പാര്‍ട്ടിയില്‍ നേതൃപദവിക്കായി ശ്രമിക്കുന്ന മന്ത്രിമാരെയും എംപിമാരെയും ഒതുക്കാനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആരംഭിച്ചുവെന്നാരോപിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോപണങ്ങള്‍ പ്രകാരം, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാനുള്ള പദ്ധതിയാണ് സ്റ്റാര്‍മര്‍ ആലോചിക്കുന്നത്. ഇതോടൊപ്പം മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നറെ തിരിച്ചെത്തിക്കാനും ശ്രമിക്കുന്നുവെന്നാണ് വിവരം. ഇരുവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങള്‍.

ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, അണിയറ നീക്കങ്ങള്‍ പുറത്തുവന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 'പുനഃസംഘടന' എന്ന പേരില്‍ തനിക്കെതിരെ തിരിയുന്നവരെ ഒതുക്കാനുള്ള ശ്രമമാണിതെന്ന് ഒരു ലേബര്‍ എംപി ആരോപിച്ചു.

ലേബര്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്ട്രീറ്റിംഗിന്റെ പുറത്താക്കല്‍ നേതൃപോരാട്ടത്തിന് വീണ്ടും ഊര്‍ജം പകരുമെന്ന മുന്നറിയിപ്പും മറ്റൊരു എംപി നല്‍കി

 
Other News in this category

 
 




 
Close Window