ലണ്ടന്‍: ആയിരക്കണക്കിന് നികുതിദായകരെ ബാധിക്കുന്ന 'മേക്കിംഗ് ടാക്സ് ഡിജിറ്റല്‍ ഫോര്‍ ഇന്‍കം ടാക്സ്' എന്ന പുതിയ പദ്ധതി ഏപ്രില്‍ 6 മുതല്‍ നടപ്പിലാക്കാനിരിക്കുകയാണ്. പ്രോപ്പര്‍ട്ടി ഉടമകള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, തനിച്ച് വ്യാപാരം നടത്തുന്നവര്‍ എന്നിവര്‍ക്ക് വരുമാനവും ചെലവും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്.
പ്രധാന മാറ്റങ്ങള്‍
- വാറ്റ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് വര്‍ഷത്തില്‍ പത്ത് തവണ വരെ ടാക്സ് ഫയല്‍ ചെയ്യേണ്ടി വരും.
- തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ഓരോ പാദത്തിലും വരുമാനവും ചെലവുകളും അപ്ലോഡ് ചെയ്യണം.
- പ്രതിമാസം 35 പൗണ്ട് വരെ അധിക ചെലവ് വരാനിടയുണ്ട്.
- നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് പെനാല്‍റ്റി പോയിന്റ് സിസ്റ്റം വഴി പിഴ ചുമത്തും.
ബാധിതര്‍
- ആദ്യഘട്ടത്തില്‍ 864,000 പേര്‍ മാറ്റത്തിന്റെ നേരിട്ടുള്ള ബാധിതരാകും.
- കണ്‍സള്‍ട്ടന്റുമാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ലാന്‍ഡ്ലോര്‍ഡുകള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, പ്രോപ്പര്‍ട്ടി വരുമാനം നേടുന്നവര്‍ എന്നിവര്‍ക്ക് ബാധകമാണ്.
- അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് മില്ല്യണ്‍ ആളുകള്‍ വരെ പരിഷ്‌കാരത്തിന്റെ പരിധിയില്‍ വരും.
വിദഗ്ധരുടെ മുന്നറിയിപ്പ്
2015-ല്‍ പ്രഖ്യാപിച്ച പദ്ധതി ഒരു ദശകം വൈകിയാണ് നടപ്പിലാക്കുന്നത്. എന്നാല്‍, മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ വിവരമില്ലാത്തത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും എന്ന് ടാക്സ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി