ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബുര്‍ഖ നിരോധനം നടപ്പാക്കുമെന്ന സൂചനയുമായി റിഫോം യുകെ മുന്നോട്ട് വന്നു. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതികളെ വ്യക്തിപരമായി പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ ഹോം ഓഫീസ് വക്താവ് സിയാ യൂസഫ് വ്യക്തമാക്കിയത്.
ഡോവറില്‍ സംസാരിക്കവെ യൂസഫ് പറഞ്ഞു: ''പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഈ നിയമം നടപ്പാക്കിയാല്‍ സമൂഹത്തിന്റെ ഭാഗമാകാനും, സുരക്ഷിതത്വം ഉറപ്പാക്കാനും സഹായിക്കും.''
സിസിടിവി വ്യാപകമായിരിക്കുന്ന കാലത്ത് ഹൂഡിയും ബല്ക്കാവയും ധരിച്ച് ഒരാള്‍ നേരെ വന്നാല്‍ ആളുകള്‍ മാറിനില്‍ക്കുന്നതുപോലെ, മുഖം മറച്ചുനടക്കുന്നവരെയും സമൂഹം അകറ്റിനില്ക്കുന്നു എന്ന് മുസ്ലിം വിശ്വാസം ആചരിക്കുന്ന യൂസഫ് അഭിപ്രായപ്പെട്ടു.
മുന്‍പ് നൈജല്‍ ഫരാജ് മുഖാവരണങ്ങളെ വിമര്‍ശിച്ചിരുന്നു. നിലവില്‍ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന റിഫോം പാര്‍ട്ടി, ഇത്തരം സാമൂഹിക വിഷയങ്ങളിലും ഗൗരവമേറിയ ചുവടുവയ്പ്പുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്