Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8049 INR  1 EURO=107.631 INR
ukmalayalampathram.com
Sat 28th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി; അഭയാര്‍ഥി അപേക്ഷകളില്‍ കുറവ്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും അതിര്‍ത്തി പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തതോടെ അനധികൃത കുടിയേറ്റക്കാരുടെയും അഭയാര്‍ഥി അപേക്ഷകരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2025-ല്‍ അഭയാര്‍ഥി സ്റ്റാറ്റസിന് അപേക്ഷ നല്‍കിയവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 4 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 100,625 പേരാണ് അഭയാര്‍ഥികളായി പരിഗണിക്കപ്പെടാന്‍ അപേക്ഷ നല്‍കിയത്.

അപേക്ഷകരില്‍ 41 ശതമാനം പേരും അനധികൃത ബോട്ടുകളില്‍ കടല്‍ കടന്ന് എത്തിയവരാണ്. ലോറിയിലൂടെയും ഷിപ്പിങ് കണ്ടെയ്‌നറുകളിലൂടെയും അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം 20 ശതമാനം കുറഞ്ഞതായി ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് ചാനല്‍ വഴി ബോട്ടുകളില്‍ കടന്നെത്തുന്നവരുടെ എണ്ണം മാത്രം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 41,264 പേര്‍ ഇത്തരത്തില്‍ എത്തിയതോടെ 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച മാത്രം 605 പേര്‍ കടല്‍ കടന്ന് എത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്തരക്കാരെ ഇനി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നില്ല. കൗണ്‍സിലുകളുടെ സഹായത്തോടെ പ്രത്യേകം വീടുകളിലും ഹോം ഓഫിസിന്റെ മള്‍ട്ടിപ്പിള്‍ അക്കമഡേഷന്‍ സംവിധാനത്തിലുമാണ് താമസ സൗകര്യം ഒരുക്കുന്നത്. എങ്കിലും നേരത്തെ എത്തിയ 30,657 പേര്‍ ഇപ്പോഴും ഹോട്ടലുകളില്‍ തന്നെയാണ് കഴിയുന്നത്.

അഭയാര്‍ഥി അപേക്ഷകരില്‍ എറിത്രിയ (19%), അഫ്ഗാനിസ്ഥാന്‍ (12%), ഇറാന്‍ (11%), സുഡാന്‍ (11%), സോമാലിയ (9%) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും

 
Other News in this category

 
 




 
Close Window