Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കു ഇ-വീസ നിര്‍ബന്ധം
reporter

ലണ്ടന്‍: യുകെയിലേക്കുള്ള യാത്ര ഇനി മുതല്‍ കൂടുതല്‍ ക്രമബദ്ധവും സുരക്ഷിതവുമാകുന്നു. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഇ-വീസ നിര്‍ബന്ധമാക്കി.

വീസ സ്റ്റിക്കറുകള്‍ക്ക് വിട

പാസ്‌പോര്‍ട്ടിലെ പഴയ വീസ സ്റ്റിക്കറുകള്‍ക്കു പകരം ഇലക്ട്രോണിക് വീസയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. കടലാസ് വീസ സ്വീകരിക്കുന്നത് ഇന്നലെയോടെ അവസാനിച്ചു. ഇ-വീസ ഇല്ലാത്തവര്‍ക്ക് വിമാനത്തില്‍ കയറാന്‍ അനുവാദമില്ല.

അപേക്ഷാ നടപടിക്രമം

- ഇ-വീസയ്ക്കായി അപേക്ഷിച്ചാലും ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താന്‍ അപേക്ഷാകേന്ദ്രം സന്ദര്‍ശിക്കണം.

- മറ്റു നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.

- പാസ്‌പോര്‍ട്ട് അന്നു തന്നെ തിരികെ ലഭിക്കും.

- വീസ നടപടിക്രമങ്ങള്‍ക്ക് ഏകദേശം 15 ദിവസം വേണ്ടിവരും.

- അപേക്ഷ അംഗീകരിച്ചാല്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും.

- തുടര്‍ന്ന് UK Visas and Immigration (UKVI) അക്കൗണ്ട് ഉണ്ടാക്കി, അതിലൂടെ ഇ-വീസ ഡൗണ്‍ലോഡ് ചെയ്യണം.

സുരക്ഷയും സൗകര്യവും

ഇ-വീസ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യില്ല. തിരിമറി സാധ്യത ഇല്ലാത്തതിനാല്‍ യാത്ര കൂടുതല്‍ സുരക്ഷിതമാകുമെന്ന് കുടിയേറ്റ, പൗരത്വ മന്ത്രി മൈക്ക് ടാപ് വ്യക്തമാക്കി.

പ്രത്യേക വ്യവസ്ഥ

വീസ രഹിത യാത്ര അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) ഉണ്ടായിരിക്കണം

 
Other News in this category

 
 




 
Close Window