Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
UK Special
  Add your Comment comment
ലെബനനിലെ ജനങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായഹസ്തം
reporter

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലെബനനിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി ബ്രിട്ടന്‍ രംഗത്തെത്തി. ലെബനനിലെ വിവിധ മാനുഷിക സേവന സംഘടനകള്‍ക്കായി അഞ്ച് മില്യണ്‍ പൗണ്ട് (ഏകദേശം 6.6 മില്യണ്‍ യുഎസ് ഡോളര്‍) അനുവദിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കിടയില്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ സംരക്ഷണമാണ് ഈ സഹായത്തിന്റെ ലക്ഷ്യം. നിലവിലെ കണക്കുകള്‍ പ്രകാരം എട്ടു ലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും തെരുവുകളിലും കഴിയുകയാണ്.

ഭക്ഷണം, ശുദ്ധജലം, സുരക്ഷിതമായ പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാണ് ബ്രിട്ടന്‍ അനുവദിച്ച ധനസഹായം വിനിയോഗിക്കുക. അതിര്‍ത്തികളില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ നേരിടുന്ന മാനുഷിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുക എന്നതാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.

 
Other News in this category

 
 




 
Close Window