Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
UK Special
  Add your Comment comment
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ഡേവ് കൊടുങ്കാറ്റ് ഭീഷണി
reporter

ലണ്ടന്‍: ഈസ്റ്റര്‍ അവധിക്കാലത്ത് ബ്രിട്ടനിലെ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ് എത്തുന്നു. മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, നോര്‍തേണ്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കായി മെറ്റ് ഓഫീസ് ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നോര്‍തേണ്‍ ഇംഗ്ലണ്ടിലും നോര്‍ത്ത് വെയില്‍സിലും ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ മുന്നറിയിപ്പ് നിലവിലുണ്ടാകും. നോര്‍തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പ് ബാധകമാണ്.

അവശിഷ്ടങ്ങള്‍ പറന്നെത്തുന്നത് മൂലം ജീവന്‍ അപകടത്തിലാകാനും പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. രാജ്യത്ത് വ്യാപകമായ യാത്രാ തടസ്സങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റെയില്‍, വ്യോമ, ഫെറി സേവനങ്ങളില്‍ തടസ്സങ്ങളും റദ്ദാക്കലുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്‌കോട്ട്ലണ്ടിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 80-90 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശും. നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്ലണ്ടില്‍ 10-20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടാനും മൊബൈല്‍ ഫോണ്‍ കവറേജിനെയും ബാധിക്കാനുമാണ് സാധ്യത.

വെയില്‍സിലെ കോണ്‍വേ, ഡെന്‍ബിഗ്ഷയര്‍, ഫ്ലിന്റ്ഷയര്‍, ഗിനെഡ്, ഐല്‍ ഓഫ് അംഗ്ലെസി എന്നിവിടങ്ങളിലും, വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണ്‍, ബ്ലാക്ക്പൂള്‍, ചെഷയര്‍, ചെസ്റ്റര്‍, കുംബ്രിയ, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍, മേഴ്സിസൈഡ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ഡാര്‍ലിംഗ്ടണ്‍, ഡുറം, ഗെയ്റ്റ്ഷെഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍, നോര്‍ത്ത് ടൈനിസൈഡ്, നോര്‍തംബര്‍ലാന്‍ഡ്, സൗത്ത് ടൈനിസൈഡ്, സുന്ദര്‍ലന്‍ഡ് എന്നിവിടങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്.

 
Other News in this category

 
 




 
Close Window