Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
UK Special
  Add your Comment comment
മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ച ഇരട്ടകള്‍ക്ക് രണ്ട് പിതാക്കള്‍; ഡിഎന്‍എ പരിശോധനയില്‍ പുറത്ത് വന്ന അപൂര്‍വ സത്യം
reporter

നോട്ടിങ്ഹാം: യുകെയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ച ഇരട്ട പെണ്‍കുട്ടികള്‍ക്ക് രണ്ട് പിതാക്കള്‍ ഉണ്ടെന്ന അപൂര്‍വ സത്യം പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡിഎന്‍എ പരിശോധനയിലൂടെ പുറത്തുവന്നു. 1976ല്‍ നോട്ടിങ്ഹാമില്‍ ജനിച്ച മിഷേല്‍, ലാവിനിയ ഓസ്‌ബോണ്‍ (49) എന്നിവരാണ് ജീവിതത്തിലെ അതിശയകരമായ ഈ സത്യം തിരിച്ചറിഞ്ഞത്. അമ്മ ഒരാളും ജനനം ഒരുമിച്ചുമായിരുന്നെങ്കിലും ഇരുവരും പൂര്‍ണ സഹോദരിമാരല്ലെന്നും അര്‍ധ സഹോദരിമാരാണെന്നുമാണ് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായത്. വൈദ്യശാസ്ത്രത്തില്‍ ''ഹെറ്ററോപാറ്റേണല്‍ സൂപ്പര്‍ഫെക്കന്‍ഡേഷന്‍'' എന്നറിയപ്പെടുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ഇതിന് പിന്നില്‍.

ഒരു സ്ത്രീയുടെ ശരീരത്തില്‍ ഒരേ സൈക്കിളില്‍ ഒന്നിലധികം അണ്ഡങ്ങള്‍ പുറത്തുവന്ന് അവ വ്യത്യസ്ത പുരുഷന്മാരില്‍ നിന്നുള്ള ബീജങ്ങളാല്‍ ബീജസങ്കലനം ചെയ്യപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള ജനനങ്ങള്‍ സംഭവിക്കുന്നത്. ലോകത്ത് ഇത്തരത്തിലുള്ള രണ്ട് ഡസനിലധികം കേസുകള്‍ മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലായിരുന്നു മിഷേലിന്റെയും ലാവിനിയയുടെയും ബാല്യം. അമ്മയ്ക്ക് സ്ഥിരമായ ജോലി ഇല്ലാതിരുന്നതിനാല്‍ പരസ്പരം സഹായിച്ചും ഒരുമിച്ച് നിന്നുമാണ് ഇരുവരും വളര്‍ന്നത്. ജയിംസ് എന്ന ആളാണ് അവരുടെ പിതാവെന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും ഇയാളെ ജീവിതത്തില്‍ വളരെ വിരളമായിട്ടാണ് അവര്‍ കണ്ടിരുന്നത്.

വളര്‍ന്നതോടെ ജയിംസുമായി തനിക്ക് യാതൊരു സാദൃശ്യമില്ലെന്ന് തോന്നിയ മിഷേലാണ് ആദ്യം ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധനാഫലത്തില്‍ ജയിംസും മിഷേലും തമ്മില്‍ രക്തബന്ധമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് അലക്‌സ് എന്ന മറ്റൊരാളുമായി നടത്തിയ പരിശോധനയും പരാജയപ്പെട്ടതോടെ കൂടുതല്‍ അന്വേഷണം തുടരുകയായിരുന്നു. ഒടുവില്‍ ആര്‍തര്‍ എന്ന വ്യക്തിയാണ് മിഷേലിന്റെ പിതാവെന്ന് കണ്ടെത്തി. എന്നാല്‍ ലാവിനിയയ്ക്ക് ആര്‍തറുമായി ബന്ധമില്ലെന്നായിരുന്നു പരിശോധനാഫലം. മിഷേലിന് ഈ സത്യം മനസ്സിലായ അതേ ദിവസം തന്നെ അമ്മ മരിച്ചതോടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോയി. അതേസമയം, ലാവിനിയയെയും സ്വന്തം മകളെപ്പോലെ കാണാമെന്ന് ആര്‍തര്‍ അറിയിക്കുകയും അത് ലാവിനിയ സ്വീകരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window