Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
UK Special
  Add your Comment comment
പലിശ നിരക്ക് 3.75% നിലനിര്‍ത്തി; മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ നിരക്ക് വര്‍ദ്ധനവുകള്‍ നേരിടാന്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ ആഘാതം മൂലം ഉയര്‍ന്ന പണപ്പെരുപ്പം ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ാങ്കിന്റെ ബേസ് റേറ്റ് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിര്‍ത്താന്‍ തീരുമാനിച്ചത്. 8-1 എന്ന വോട്ടിംഗിലാണ് തീരുമാനം. മൂന്നാം തവണയാണ് പലിശകള്‍ 3.75 ശതമാനത്തില്‍ നിലനില്‍ക്കുന്നത്. എനര്‍ജി ചെലവുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമായേക്കാമെന്ന് എംപിസി വ്യക്തമാക്കി. ഏറ്റവും മോശമായ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 130 ഡോളറിന് മുകളിലേക്ക് കുതിച്ചാല്‍ 2027 തുടക്കത്തില്‍ പണപ്പെരുപ്പം 6 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. തൊഴിലില്ലായ്മ 5.6 ശതമാനം വരെയും എത്താം. ഇതിനെ നേരിടാന്‍ പലിശ നിരക്കുകള്‍ 5.25 ശതമാനത്തിലേക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് എംപിസി സൂചിപ്പിച്ചു.

 
Other News in this category

 
 




 
Close Window