Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം
reporter

ലണ്ടന്‍: യുകെയില്‍ യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നൂറുകണക്കിന് ആളുകള്‍ ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഗോള്‍ഡന്‍ ഗ്രീന്‍ പ്രദേശത്ത് രണ്ട് യഹൂദരില്‍ നടന്ന കുത്തേറ്റ സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. ''വാക്കുകള്‍ പോരാ, നടപടികളാണ് വേണ്ടത്'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

ക്യാമ്പെയ്ന്‍ എഗെയ്ന്‍സ്റ്റ് ആന്റിസെമിറ്റിസം ആണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സംഘത്തിന്റെ പ്രതിനിധിയായ സ്റ്റീഫന്‍ സില്‍വര്‍മാന്‍ പ്രസംഗത്തില്‍, യഹൂദ സമൂഹത്തിന് നേരെ ആക്രമണങ്ങളും ഉപദ്രവങ്ങളും സാധാരണ സംഭവങ്ങളായി മാറിയതായി ആരോപിച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധക്കാര്‍ അസന്തോഷം പ്രകടിപ്പിച്ചു. ''ബ്രിട്ടീഷ് യഹൂദരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?'' എന്ന ചോദ്യത്തിന് ''ഒന്നുമില്ല'' എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി. ''യഹൂദ വിരോധം ദേശീയ അടിയന്തരാവസ്ഥയാണ്'' എന്ന സന്ദേശമുള്ള ബോര്‍ഡുകളും ബ്രിട്ടീഷ് പതാകകളും ഇസ്രായേല്‍ പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

 
Other News in this category

 
 




 
Close Window