Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
 
 
UK Special
  Add your Comment comment
യുകെയിലെ തിരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് പ്രതിനിധാനം കുറവ്
reporter

ലണ്ടന്‍: യുകെയില്‍ അടുത്ത ആഴ്ച നടക്കുന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ വനിതകളുടെ രാഷ്ട്രീയ പങ്കാളിത്തം വളരെ കുറവായിരിക്കുമെന്ന് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ലോക്കല്‍, മേയര്‍ തുടങ്ങി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഇരട്ടിയോളം കൂടുതലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം തുടരാനാണ് സാധ്യതയെന്ന് ഡെമോക്രസി പ്രചാരണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

മേയ് 7-ന് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 33 ശതമാനം മാത്രമാണ് സ്ത്രീകള്‍. ബാക്കി 67 ശതമാനവും പുരുഷന്മാരാണ്. ഒരു പാര്‍ട്ടിയും ലിംഗസമത്വം കൈവരിച്ചിട്ടില്ലെന്ന് 50:50 പാര്‍ലമെന്റ്, ഡെമോക്രസി ക്ലബ് എന്നിവയുടെ സംയുക്ത പഠനം വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 34 ശതമാനമാണ്. മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ഇത് 18 ശതമാനമായി കുറയുന്നു. വനിതകളുടെ കുറഞ്ഞ പങ്കാളിത്തം ഭാവിയിലെ ഭരണത്തില്‍ പ്രതിഫലിക്കുമെന്നും, ഇത് തെറ്റായ പ്രവണതയാണെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window