Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
UK Special
  Add your Comment comment
യുകെയിലെ ഗ്രൂമിങ് ഗ്യാങ്ങുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റൂപര്‍ട്ട് ലോ എംപി
reporter

ലണ്ടന്‍: യുകെയിലെ വിവിധ നഗരങ്ങളില്‍ കുട്ടികളെ ലക്ഷ്യമിട്ട് നടന്ന ലൈംഗിക ചൂഷണങ്ങളും ഗ്രൂമിങ് ഗ്യാങ്ങുകളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ച് എംപി റൂപര്‍ട്ട് ലോ. സ്വതന്ത്ര അന്വേഷണത്തിലൂടെ ശേഖരിച്ച അതിജീവിതകളുടെ അനുഭവക്കുറിപ്പുകളാണ് അദ്ദേഹം പാര്‍ലമെന്റില്‍ വായിച്ചത്. മുന്‍ അന്വേഷണങ്ങളില്‍ പ്രതികളില്‍ പലരും പാകിസ്ഥാന്‍ പശ്ചാത്തലമുള്ള ടാക്‌സി ഡ്രൈവര്‍മാരും മാര്‍ക്കറ്റ് വ്യാപാരികളുമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ളപ്പോള്‍ തന്നെ നിരവധി പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായതായാണ് അതിജീവിതകളുടെ വെളിപ്പെടുത്തല്‍. വാനിന്റെ പിന്‍ഭാഗത്ത് നായ്ക്കളുടെ കൂട്ടിലുപോലെ 15 മുതല്‍ 20 വരെ പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടതായി ഒരു അതിജീവിത പറഞ്ഞുവെന്ന് റൂപര്‍ട്ട് ലോ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പീഡനത്തിനിരയായി ആശുപത്രികളില്‍ അഭയം തേടിയ കുട്ടികളോട് ചില ജീവനക്കാര്‍ ആവശ്യമായ വിവരങ്ങള്‍ ചോദിക്കാന്‍ പോലും തയ്യാറായില്ലെന്നും, ചില സന്ദര്‍ഭങ്ങളില്‍ പോലീസുകാരെതിരെയും ഇരകള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവരം പുറത്തുപറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊന്നുകളയുമെന്ന ഭീഷണിയുണ്ടായിരുന്നതിനാലാണ് പലരും വര്‍ഷങ്ങളോളം മൗനം പാലിച്ചതെന്നും റൂപര്‍ട്ട് ലോ പറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് റോഥര്‍ഹാമിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വലിയ രീതിയില്‍ പുറത്തുവന്നത്. റോഥര്‍ഹാമില്‍ മാത്രം 16 വര്‍ഷത്തിനിടെ 1,400ലധികം കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായതായി കണ്ടെത്തിയിരുന്നു. റൂപര്‍ട്ട് ലോ നടത്തിയ സ്വകാര്യ അന്വേഷണത്തില്‍ യുകെയിലെ 85ലധികം പ്രദേശങ്ങളില്‍ ഇത്തരം സംഘങ്ങള്‍ വര്‍ഷങ്ങളായി സജീവമാണെന്ന വിവരവും പുറത്തുവന്നിരുന്നു. യുകെ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2023ല്‍ കുട്ടികള്‍ക്കെതിരായ 1.15 ലക്ഷത്തിലധികം ലൈംഗിക അതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ സംഘടിത ഗ്രൂപ്പുകളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുകയാണ്.

 
Other News in this category

 
 




 
Close Window