Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Nov 2026
 
 
UK Special
  Add your Comment comment
മൂന്ന് കത്തികള്‍ കൈവശംവെച്ച കേസില്‍ കാള്‍ റോബിന്‍സണ് 48 ആഴ്ച തടവ്, ശിക്ഷ നടപ്പാക്കുന്നത് 18 മാസത്തേക്ക് മാറ്റി
reporter

ലണ്ടന്‍: നിരോധിത കത്തികള്‍ വീട്ടില്‍ സൂക്ഷിച്ച കേസില്‍ കാള്‍ 'ദി ഡ്രെഡ്' റോബിന്‍സണ് (49) വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി 48 ആഴ്ച തടവ് വിധിച്ചു. ശിക്ഷ നടപ്പാക്കുന്നത് 18 മാസത്തേക്ക് മാറ്റിവെച്ച കോടതി, പ്രതിയോട് 200 മണിക്കൂര്‍ പ്രതിഫലമില്ലാത്ത സാമൂഹികസേവനം നടത്താനും കോടതി ചെലവിനായി 272 പൗണ്ട് അടയ്ക്കാനും നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ 29ന് റോബിന്‍സന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയിലെ ഡ്രോയറില്‍നിന്നാണ് പൊലീസ് മൂന്ന് കത്തികള്‍ കണ്ടെത്തിയത്. കത്തി കൈവശംവെച്ചതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളും റോബിന്‍സണ്‍ സമ്മതിച്ചു. ഓരോ കുറ്റത്തിനും 16 ആഴ്ച വീതമാണ് കോടതി തടവ് നിശ്ചയിച്ചത്. ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കൊണ്ടുവന്ന പരിഷ്‌കാരപ്രകാരം 12 മാസമോ അതില്‍ കുറവോ ഉള്ള തടവുശിക്ഷ ഉടന്‍ നടപ്പാക്കാന്‍ അസാധാരണ സാഹചര്യം വേണമെന്നും ഈ കേസില്‍ അത്തരമൊരു സാഹചര്യമില്ലെന്നും ജില്ലാ ജഡ്ജി മൈക്കല്‍ സ്‌നോ വ്യക്തമാക്കി.

'ഹണ്ട് സിന്‍ഡിക്കേറ്റ്' എന്നറിയപ്പെടുന്ന കുറ്റകൃത്യ ശൃംഖലയെ ലക്ഷ്യമിട്ടെന്ന് കരുതുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു വീട്ടിലെ പരിശോധന. ലണ്ടന്‍ ഉള്‍പ്പെടെ അഞ്ച് മേഖലകളിലെ 24 കേന്ദ്രങ്ങളില്‍ എണ്ണൂറോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണത്തില്‍ റോബിന്‍സണ്‍ ഉള്‍പ്പെടെ 18 പേര്‍ പൊലീസ് ജാമ്യത്തിലാണ്.

 
Other News in this category

 
 




 
Close Window