Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും
Text By: UK Malayalam Pathram
ശ്രീനാരായണ ഗുരുദേവന്റെ പുണ്യസന്നിധിയില്‍ ഈമാസം 21ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.

'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങി, അറിവിന്റെയും സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങള്‍ ആദ്യചുവടുവയ്ക്കുന്ന പുണ്യദിനമായി വിദ്യാരംഭ ചടങ്ങ് മാറും.

ജന്മനാടിന്റെ സാംസ്‌കാരിക പൈതൃകവും ആചാരാനുഷ്ഠാനങ്ങളും തലമുറകളിലേക്ക് പകര്‍ന്നുനല്‍കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യുകെയിലെ ശിവഗിരി ആശ്രമം വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും നടക്കുന്ന വിദ്യാരംഭ ചടങ്ങുകളുടെ ആത്മീയചൈതന്യം പ്രവാസഭൂമിയിലും അനുഭവവേദ്യമാക്കാനുള്ള അപൂര്‍വ അവസരമാണ് യുകെയിലെ മലയാളി കുടുംബങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

അക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യമായി പ്രവേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഗുരുദേവന്റെ അനുഗ്രഹവും അറിവിന്റെ വെളിച്ചവും പകര്‍ന്നുനല്‍കുന്ന ഈ ചടങ്ങ്, പ്രവാസി മലയാളി സമൂഹത്തിന് ഏറെ വൈകാരികവും ആത്മീയവുമായ അനുഭവമായിരിക്കും.

മലയാളി കമ്മ്യൂണിറ്റി

ഭാഷയും സംസ്‌കാരവും പാരമ്പര്യവും അതിരുകള്‍ക്കപ്പുറവും നിലനില്‍ക്കണമെന്ന സന്ദേശം കൂടിയാണ് ഈ വിദ്യാരംഭ ചടങ്ങിലൂടെ ശിവഗിരി ആശ്രമം മുന്നോട്ടുവയ്ക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും ഈ പുണ്യചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ശിവഗിരി ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഗണേഷ് ശിവന്‍: 07405 513236

സജീഷ് ദാമോദരന്‍: 07912 178127

സേവനം യുകെ: 07474 018484 (WhatsApp മാത്രം)
 
Other News in this category

 
 




 
Close Window