Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Nov 2026
 
 
UK Special
  Add your Comment comment
ഒരു വര്‍ഷം പത്ത് ലക്ഷത്തിലധികം സൗജന്യ ഭക്ഷണപ്പൊതികള്‍, ഇന്ത്യന്‍ വംശജരായ അച്ഛനും മകള്‍ക്കും യുകെയില്‍ ആദരം
reporter

കോവന്‍ട്രി: വിശപ്പനുഭവിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണമെത്തിക്കുന്ന സേവനത്തിന് ഇന്ത്യന്‍ വംശജരായ ഇന്ദര്‍ജിത് ജുഗ്ഡിക്കും മകള്‍ അവ്താര്‍ കൗറിനും അംഗീകാരം. ഇരുവരും നേതൃത്വം നല്‍കുന്ന 'ലങ്കര്‍ എയ്ഡ്' 2025ല്‍ മാത്രം പത്ത് ലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഒരു ദശാബ്ദത്തോളമായുള്ള സേവനം പരിഗണിച്ച് കോവന്‍ട്രി സിറ്റി കൗണ്‍സില്‍ ഇരുവര്‍ക്കും ഗുഡ് സിറ്റിസണ്‍ പുരസ്‌കാരം നല്‍കി.

2016ല്‍ നഗരത്തിലെ തൊഴില്‍ കേന്ദ്രത്തിന് മുന്നില്‍ ആഴ്ചയില്‍ 30 പേര്‍ക്ക് ഭക്ഷണം നല്‍കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തിരുന്നത്. ഇന്ന് പ്രതിവാരം 20,000ത്തിലധികം ഭക്ഷണപ്പൊതികള്‍ സംഘടന ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. മതമോ പ്രായമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്ന സിഖ് പാരമ്പര്യമായ 'ലങ്കര്‍' ആണ് സംരംഭത്തിന് പ്രചോദനം. ഖല്‍സ എയ്ഡ് ഇന്റര്‍നാഷണലിന്റെ ഭാഗമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

ആഴ്ചയില്‍ അഞ്ച് വൈകുന്നേരങ്ങളിലെ ഭക്ഷണവിതരണത്തിനൊപ്പം സ്‌കൂളുകളിലേക്ക് ഭക്ഷണമെത്തിക്കാനും അഭയാര്‍ഥി കുടുംബങ്ങളെ സഹായിക്കാനും ലങ്കര്‍ എയ്ഡ് മുന്നിലുണ്ട്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം വളര്‍ത്തുന്ന പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്ദര്‍ജിത്തും അവ്താര്‍ കൗറും വിദേശരാജ്യങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി പേരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ഇരുവരുടെയും സേവനങ്ങള്‍ക്ക് കഴിഞ്ഞതായി കോവന്‍ട്രി ലോര്‍ഡ് മേയര്‍ റോജര്‍ ബെയ്ലി പറഞ്ഞു.

 
Other News in this category

 
 




 
Close Window