|
ഡല്‍ഹി നഗരത്തിലെ തെരുവുകള്‍ വലിയൊരു രാഷ്ട്രീയ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി രാംലീലാ മൈതാനത്തേക്ക് 'വോട്ട് ചോരി' മാര്‍ച്ച് നടത്തുമ്പോള്‍, 1984 ലെ സിഖ് വിരുദ്ധ കലാപ ഇരകളെ അനുസ്മരിക്കാനും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടും പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബിജെപി മറുപടി മാര്‍ച്ച് സംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെയും മറ്റ് ഇന്ത്യാ മുന്നണി നേതാക്കളുടെയും നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന്റെ 'ചലോ ഡല്‍ഹി' മാര്‍ച്ച് രാംലീലാ മൈതാനത്തേക്ക് നീങ്ങിയത്.
1984 ലെ സിഖ് വിരുദ്ധ കലാപം ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ മറുപടി മാര്‍ച്ച്ഹരി നഗര്‍ ബസ് ഡിപ്പോയില്‍ തുടങ്ങി തിലക് നഗര്‍ മെട്രോ സ്റ്റേഷനില്‍ അവസാനിക്കുന്ന രീതിയില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് ബിജെപി മറ്റൊരു മാര്‍ച്ച് സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. |