Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
Teens Corner
  Add your Comment comment
ക്രോളി മലയാളി കമ്മ്യൂണിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡന്റ്- അനില്‍ തോമസ്, സെക്രട്ടറി- ജിയോ ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി- അലക്സ് തുരുത്തേല്‍
Text By: Theju Mathews
ക്രോളി മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ ക്രോളി മലയാളി കമ്മ്യൂണിറ്റി 202627 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റായി അനില്‍ തോമസ്സിനെയാണ് തിരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയില്‍ പ്രീതി യേശുദാസന്‍ വൈസ് പ്രസിഡന്റായും ജിയോ ഫ്രാന്‍സിസ് സെക്രട്ടറിയായും അലക്സ് തുരുത്തേല്‍ ജോയിന്റ് സെക്രട്ടറിയായും അരുണ്‍ വര്‍ഗ്ഗീസ് ട്രഷററായും ഷമല്‍ രാമചന്ദ്രന്‍ ജോയിന്റ് ട്രഷററായും ചുമതലയേറ്റു.

രക്ഷാധികാരി എറിക്സണ്‍ ജോസഫിന്റെയും അരുണ്‍ മോഹന്‍, രഞ്ജിത് വത്സലന്‍, സ്മിത രമേഷ്, പ്രിയേഷ് ബാബു, അനിത് മാത്യൂ, തേജു മാത്യൂസ് എന്നിവരുള്‍പ്പെട്ട കമ്മിറ്റി അംഗങ്ങള്‍ ഭരണസമിതിക്ക് കരുത്തേകുന്നു. പുതുതലമുറയുടെ പ്രാതിനിധ്യവും പരിചയസമ്പന്നരായ അംഗങ്ങളുടെ സാന്നിധ്യവും ഒരുമിക്കുന്ന ഭരണസമിതിയാണ് 202627 കാലയളവില്‍ സിഎംസിയെ നയിക്കുന്നത്.

കോളിയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ കൂടുതല്‍ അടുത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തിന്റെ ഭാഷയും കലയും സംസ്‌കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് പുതിയ നേതൃത്വത്തില്‍നിന്നുള്ള പ്രതീക്ഷ.

പ്രത്യേകിച്ച് യു.കെ.യില്‍ ജനിച്ചുവളരുന്ന മലയാളി കുട്ടികളെയും യുവാക്കളെയും സംഘടനയുടെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ സജീവമായി കൊണ്ടുവരിക, അവരുടെ കലാ-കായിക കഴിവുകള്‍ക്ക് അവസരങ്ങള്‍ ഒരുക്കുക, കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പുതുതായി പ്രദേശത്തെത്തുന്ന മലയാളികള്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ മേഖലകളില്‍ പുതിയ കമ്മിറ്റി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് സിഎംസി കുടുംബം.
 
Other News in this category

 
 




 
Close Window