Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
Teens Corner
  Add your Comment comment
യുകെകെസിഎ ദീപശിഖാ പ്രയാണം തുടരുന്നു; സ്‌കാര്‍ബറോയില്‍ നിന്നും എത്തിയ ദീപശിഖയ്ക്ക് യോര്‍ക്ഷയര്‍ യൂണിറ്റില്‍ വരവേല്‍പ്പ്
Text By: Mathew Pulikkathottiyil
മെനോറ വിളക്കിലെ തിരിയില്‍ തെളിഞ്ഞ യുകെകെസിഎയുടെ ജൂബിലി ആഘോഷങ്ങള്‍ യൂണിറ്റുകളില്‍ കത്തിപ്പടരുകയാണ്. പുതിയ യൂണിറ്റുകളിലെത്തുന്നതോടെ കൂടുതല്‍ ആവേശത്തോടെ ദീപശിഖയ്ക്ക് സ്വീകരണമൊരുങ്ങുകയാണ്. ജൂബിലി ദീപശിഖയുമായി എത്തിയ സ്‌കാര്‍ബറോ യൂണിറ്റ് ഭാരവാഹികള്‍ക്ക് യോര്‍ക്ഷയര്‍ യൂണിറ്റ് സ്‌നേഹപൂര്‍ണ്ണമായ സ്വീകരണമൊരുക്കി. യോര്‍ക്ഷയര്‍ യൂണിറ്റിന്റെ സ്വീകരണത്തിന് മറുപടിയായി യുകെകെസിഎയുടെ പുതുയൂണിറ്റുകളില്‍ ഒന്നായ സ്‌കാര്‍ബറോ യൂണിറ്റ് പ്രസിഡന്റ് ജിമ്മോന്‍ ആടുപാറയില്‍ സ്വന്തം കുടുംബത്തില്‍ നിന്നും തറവാട്ടിലെത്തിയ പ്രതീതിയാണെന്ന് സൂചിപ്പിച്ചപ്പോള്‍ ക്നാനായ കൂട്ടായ്മയുടെയും, ഒത്തൊരുമയുടെയും സ്‌നേഹബന്ധങ്ങളുടെയും പൂങ്കാവനമായി ലീഡ്സിലെ ദീപശിഖാ പ്രയാണ സ്വീകരണം മാറുകയായിരുന്നു.

സ്‌കാര്‍ബറോ യൂണിറ്റ് പ്രസിഡന്റ്: ജിമ്മോന്‍ ആടുപാറയില്‍, സെക്രട്ടറി: ജിന്‍സണ്‍ ജോസഫ് ശൗര്യമാക്കില്‍, ട്രഷറര്‍:ടോമി പുത്തൂര്‍, ജോയന്റ് സെക്രട്ടറി: അനൂപ് മാത്യു, അഡൈ്വസര്‍: വല്‍സണ്‍ മന്നാകുളം എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖയുമായി സ്‌കാര്‍ബറോ യൂണിറ്റ് അംഗങ്ങള്‍ എത്തിയത്.

യോര്‍ക്ഷയര്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് പരപ്പനാട്ട്,വൈസ് പ്രസിഡന്റ് സിന്ധു ഡിനു പുളിക്കത്തൊട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. യോര്‍ക്ഷയര്‍ യൂണിറ്റിലെ നൂറോളം അംഗങ്ങള്‍ ഒത്തുചേര്‍ന്ന ആവേശപൂര്‍ണ്ണമായ ദീപശിഖാ വരവേല്‍പ്പിന് യൂണിറ്റ് ഭാരവാഹികളായ ജോസ് പരപ്പനാട്ട്, സിന്ധു ഡിനു പുളിക്കത്തൊട്ടില്‍, ബിനോയി അലക്‌സ് കാരണംകോട്ട്, തോമസുകുട്ടി മാത്യു കല്ലിടിക്കല്‍, ദിവ്യ അലക്സ് കാരണംകോട്ട്, മിജി ബോബി കിഴക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
Other News in this category

 
 




 
Close Window