|
യുകെയിലെ സത്താംപ്റ്റണില് മലയാളി നഴ്സ് അന്തരിച്ചു. ജെസ്സി മോള് (35) ആണു മരിച്ചത്. അടിമാലി കല്ലാര്‍കുട്ടി സ്വദേശിനിയാണു ജെസി. ഭര്‍ത്താവ് ജോഷി ജോസഫ്. ഏക മകന് - ജോര്‍ദാന്‍. ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് നോര്‍ത്ത് ഹാംഷെയര്‍ ഹോസ്പിറ്റലിലായിരുന്നു ജെസ്സി ജോലി ചെയ്തിരുന്നത്. കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു ജെസ്സി. ആറു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ യുകെയില്‍ എത്തിയത്. യുകെയില്‍ സപ്പോര്‍ട്ട് വര്‍ക്കറായി ജോലി ചെയ്യുകയാണു ജോഷി. |