|
എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുന്‍ സര്‍ക്കാരിന്റെ നടപടി പിന്‍വലിച്ച് ജോ ബൈഡന്‍ ഭരണകൂടം. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.
എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതിയില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ 2019 ഫെബ്രുവരിയില്‍ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തിയിരുന്നു.
'ഇത് അന്യായമാണ്. ഡോക്ടര്‍, നഴ്‌സ്, ശാസ്ത്രജ്ഞര്‍ തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയ കുടിയേറ്റക്കാരായ സ്ത്രീകള്‍ക്ക് അവരുടെ ഔദ്യോഗിക ജീവിതം നഷ്ടമാകാന്‍ ഇത് ഇടയാക്കും. ഈ നിര്‍ദേശം പിന്‍വലിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഡിഎച്ച്എസിനോട് (ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി) ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പോരാട്ടം തുടരും' - 2019 ഫെബ്രുവരി 23ന് കമല ട്വിറ്ററില്‍ കുറിച്ചു. |