ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്നാണ് കേന്ദ്രം ഇന്‍ഷുഖന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കമുള്ള കമ്പനികള്‍ക്കാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു.
ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവാണ് കമ്പനികള്‍ വരുത്തിയത്. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടാനും നടപടി ആരംഭിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. |