ലൈംഗിക അവയവങ്ങളില്‍ നിന്നു പകരുന്ന രോഗമാണ് പറങ്കിപ്പുണ്ണ്. പങ്കാളിക്ക് രോഗബാധയുണ്ടെങ്കില്‍ പകരാന്‍ സാധ്യതയുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നത് (dyspareunia) ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് മൂലമോ ആകാം. ഇതും പറങ്കിപ്പുണ്ണുമായി വ്യത്യാസമുണ്ട്. ലൈംഗികാവയവങ്ങളിലോ മലദ്വാരത്തിലോ, വായിലോ വ്രണങ്ങളോ, കുമിളകളോ മുഴകളോ കാണപ്പെടുകയാണെങ്കില്‍ അതാണ് പറങ്കിപ്പുണ്ണ്. ഹെര്‍പ്പസ്, സിഫിലിസ് എന്നൊക്കെയാണ് രോഗത്തിന്റെ പേര്. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലാറ്റക്‌സ് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുക. ഇത് ലൈംഗിബന്ധത്തിലൂടെ രോഗങ്ങള്‍ പകരുന്നതിനുള്ള സാധ്യത കുറയ്ക്കും. |