ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ സ്വാധീനം മൂലം മുടി വളര്‍ച്ചാ ഘട്ടത്തില്‍ നില നില്‍ക്കുന്നു. പ്രസവശേഷം ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ അളവ് കുറഞ്ഞ് വളര്‍ച്ചാഘട്ടത്തിലുള്ള മുടിയിഴകള്‍ കൊഴിച്ചില്‍ ഘട്ടത്തിലേക്കു കടക്കുന്നു. പെട്ടെന്നു വലിയൊരളവില്‍ മുടി കൊഴിയുന്നതായി അനുഭവപ്പെടുന്നു. തലയണയിലും നിലത്തും ബാത്റൂമിലും മുടിയാണെന്ന പതിവു പരാതിയും കേള്‍ക്കാം.
ന്മ മുടി ചീകുമ്പോഴും കഴുകുമ്പോഴും സ്ൈറ്റല്‍ ചെയ്യുമ്പോഴും സൗമ്യമായ രീതികള്‍ അവലംബിക്കുക.ന്മ മുടി വലിച്ചു കെട്ടുന്ന ഹെയര്‍ സ്ൈറ്റലുകള്‍ ഒഴിവാക്കുക. ന്മ വീര്യം കുറഞ്ഞ്, മുടിക്ക് ഉള്ളു തോന്നിക്കുന്ന ഷാംപൂ, ലൈറ്റ് കണ്ടീഷനറുകള്‍ എന്നിവ ഉപയോഗിക്കുക.
പ്രസവാനന്തരമുള്ള മുടികൊഴിച്ചില്‍ അഥവാ മൂലയൂട്ടുന്ന അമ്മമാരിലെ മുടികൊഴിച്ചില്‍ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മുടികൊഴിച്ചിലിന്റെ തോത് ഗണ്യമായി കുറഞ്ഞ് മുടി നന്നായി വളരുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ കുഞ്ഞു ജനിച്ച് മൂന്നു മാസത്തിനുശേഷം മുടി കൊഴിയുന്നതിന്റെ തോത് പെട്ടെന്നു വര്‍ധിക്കാം. ഇത്തരത്തില്‍ പെട്ടെന്നുള്ള കൊഴിച്ചിലിനെയാണു പ്രസവാനന്തര മുടികൊഴിച്ചിലായി പരിഗണിക്കുന്നത്. |