ശക്തരായ സ്‌കോട്ലാന്‍ഡ് ടീം എഡിമ്ബ്രയോടാണ് നോട്ടിംഗ്ഹാമിന്റെ പരാജയം. ബര്‍മിങാം, മാഞ്ചസ്റ്റര്‍, കവന്‍ട്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലില്‍ സ്‌കോട്ലാന്‍ഡ് ടീമായ എടിമ്പ്രയോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുന്‍ കേരള ടീം ക്യാപ്റ്റന്‍ മഷൂദിന്റെ നേതൃത്വത്തിലുള്ള ടീമാണ് നോട്ടിംഗ്ഹാം റോയല്‍സിനുവേണ്ടി അണിനിരന്നത്. മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമില്‍ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണര്‍വും ഉണ്ടായി. ഇംഗ്ലണ്ടില്‍ വളര്‍ന്നുവരുന്ന യൂത്ത് കബഡി ടീമായ പുതിയ തലമുറകള്‍ക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ വളരെ സന്തോഷപൂര്‍വം ഈ കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഖത്തറിലും ദുബായിലും നടക്കുന്ന വേള്‍ഡ് കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു ഇത്. 2025ല്‍ നടക്കാനിരിക്കുന്ന കബഡി മത്സരങ്ങളില്‍ യൂത്ത് തരങ്ങള്‍ക്ക് അവസരങ്ങളും ഇന്ത്യയില്‍ നടത്തുന്ന പ്രൊ കബഡി ലീഗില്‍ മത്സരിക്കാനുള്ള യോഗ്യതാ മത്സരങ്ങളും അവര്‍ക്കു ലഭിക്കുന്നതായിരിക്കും. സജു മാത്യുവും രാജു ജോര്‍ജും ജിത്തു ജോസും കൂടിച്ചേര്‍ന്നു നയിക്കുന്ന നോട്ടിംഗ്ഹാം റോയല്‍സ് വമ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വേള്‍ഡ് കപ്പിനോടനുബന്ധിച്ചുള്ള സെലക്ഷന്‍ ട്രയല്‍സും ഉടനെ ഉണ്ടാകുന്നതാണ്.