Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ വ്യാപാര കരാര്‍ ചര്‍ച്ച ഫെബ്രുവരി 24 ന്
reporter

ലണ്ടന്‍/ഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫെബ്രുവരി 24 ന് പുനരാരംഭിക്കുമെന്ന് സൂചന. യുകെയുടെ ബിസിനസ്‌വ്യാപാര വകുപ്പ് മന്ത്രി ജോനാഥാന്‍ റെയ്‌നോള്‍ഡ്‌സും സംഘവും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും. ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ (ഐജിഎഫ്) ഏഴാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജോനാഥാന്‍ റെയ്‌നോള്‍ഡ്‌സ് ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയെത്തുടര്‍ന്ന് 2025 ന്റെ തുടക്കത്തില്‍ മുടങ്ങിക്കിടന്ന യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

2022 ജനുവരിയിലാണ് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ആദ്യമായി ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുക എന്നതാണ് കരാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാന്‍ പോകുന്നത്. ഇത്തരം കരാറുകള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ ഉത്പന്നങ്ങളുടെ വിപണി പ്രവേശനം നല്‍കുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

സ്‌കോച്ച് വിസ്‌കി, ഇലക്ട്രിക് വാഹനങ്ങള്‍, ആട്ടിറച്ചി, ചോക്ലേറ്റുകള്‍, ചില മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു. ബ്രിട്ടിഷ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമോ എന്ന കാര്യവും യുകെയുടെ ആവശ്യങ്ങളില്‍ ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും മറ്റും ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാഴ്ത്തുമ്പോള്‍ ഇന്ത്യയും യുകെയും തമ്മില്‍ നടക്കുന്ന സ്വതന്ത്ര വ്യാപാര കാരറിന്മേലുള്ള ചര്‍ച്ച ഒരുപോലെ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.

 
Other News in this category

 
 




 
Close Window