Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യു.കെ. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പം; മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് ഇല്ല
reporter

ലണ്ടന്‍: യു.കെ. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനിടെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഷെവെനിംഗ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറിന്റെ നിര്‍ദ്ദേശം ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് നിരസിച്ചു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കി മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്‌സ് ഡിഗ്രി നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഷെവെനിംഗ് പ്രോഗ്രാം. എന്നാല്‍ ലോകത്തിലെ അപകടകരമായ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇതില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്‍മാര്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നത് ഹോം ഓഫീസ് നിര്‍ത്തിവെച്ചിരുന്നു. വിസാ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നത് യു.കെ. യൂണിവേഴ്‌സിറ്റികളെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് തന്നെ വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ചാണ്

 
Other News in this category

 
 




 
Close Window