മലയാള സിനിമാ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാ പണിമുടക്കിന് യാതൊരുവിധ പിന്തുണയും ''അമ്മ 'സംഘടനയുടെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് '''അമ്മ ''അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തികരംഗം മാത്രമല്ല സിനിമയെ ആശ്രയിച്ചുകഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുകയെന്നും യോഗം വിലയിരുത്തി.
അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത് നടക്കുന്ന 'അമ്മ ജനറല്‍ ബോഡിക്ക് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും യോഗം തീരുമാനിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏത് സംഘടനകളുമായും അമ്മ സംഘടന ചര്‍ച്ചക്ക് തയ്യാറാണെന്നും അമ്മ യോഗത്തില്‍ തീരുമാനമായി. 'അമ്മ' യിലെ അഡ്ഹോക്ക് കമ്മിറ്റി അംഗം ശ്രീ ജയന്‍ ചേര്‍ത്തലക്ക് എല്ലാവിധ നിയമസഹായവും സംഘടന വാഗ്ദാനം ചെയ്തു. |