Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.6098 INR
ukmalayalampathram.com
Wed 18th Mar 2026
 
 
UK Special
  Add your Comment comment
യുകെ സുപ്രീംകോടതി വിധിക്കെതിരേ രാജ്യത്ത് പ്രതിഷേധം ശക്തം
reporter

ലണ്ടന്‍: സ്ത്രീയുടെ നിയമപരമായ നിര്‍വചനം സംബന്ധിച്ച് യുകെ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കി. 2010 ലെ സമത്വ നിയമവും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നിരുന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഈ വിധി ആശങ്ക സൃഷ്ടിക്കുമെന്നും വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം പ്രകടനങ്ങള്‍ അരങ്ങേറി യുകെയിലെ ലിംഗ അംഗീകാര നിയമങ്ങള്‍ മാറ്റിയെഴുതണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window