Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ സൗത്താംപ്ടണില്‍ പുതിയ മലയാളി സംഘടന രൂപീകൃതമായി. അസോസിയേഷന്‍ ഓഫ് ടെസ്റ്റ് വാലി ഹാംഷെയര്‍ ഹിന്ദു മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിഷു ദിനത്തില്‍
Text By: UK Malayalam Pathram
അസോസിയേഷന്‍ ഓഫ് ടെസ്റ്റ് വാലി ഹാംഷെയര്‍ ഹിന്ദു മലയാളി എന്നതിന്റെ ചുരുക്കെഴുത്താണ് ആത്മയെന്ന് സംഘാടകര്‍ അറിയിച്ചു. സൗത്താംപ്ടണ്‍ മേയര്‍ ഡേവിഡ് ഷീല്‍ഡ്‌സ്, ചലച്ചിത്ര സംവിധായിക ശ്രുതി ശരണ്യം, സൗത്താംപ്ടണ്‍ വൊളന്ററി സര്‍വീസസ് സിഇഒ റോബ് കേനണ്‍, സൗത്താംപ്ടണ്‍ വേദി സൊസൈറ്റി പ്രസിഡന്റ് സഞ്ജയ് ചന്ദ്രന്‍, ഇഎസ്എഎസി പ്രസിഡന്റ് രാജന്‍ ജോളി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഡോ. ഹിരണ്‍ രാമകൃഷ്ണന്‍, മിനി ശ്രീകുമാര്‍, സന്തോഷ് നായര്‍, ആശിഷ് കുമാര്‍, സ്മിത, ഡോ. കവിത സുരേഷ്ബാബു, രജിത കമല്‍, ഡോ. പ്രശാന്ത്, രമ്യ, സൂരജ്, ശ്രീനാഥ് രാജ, രാധിക എന്നിവരുടെ നേതൃത്വത്തിലാണ് ആത്മ രൂപീകൃതമായതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. ആത്മയുടെ നേതൃത്വത്തില്‍ 'അക്ഷയപാത്രം' എന്ന പേരില്‍ ചാരിറ്റി ഫുഡ് ഡെലിവറി സംരംഭവും ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷുക്കണി, അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window